Friday, October 1, 2010

എസ്.എം.എസ്


ആരോരുമറിയാതെ കൈമാറിയിരുന്ന കുറിമാനങ്ങള്‍ക്കു
പിന്‍ഗാമിയായി ഇന്നെന്റെ പോക്കറ്റിലൊരു
വിറയലായി അവളുടെ കൊഞ്ചലുകള്‍ ചാരയണയുന്നു.
കീപാഡില്‍ ഭ്രാന്തമായ വേഗതയില്‍
ഓടിനടന്നാണ് വിരലുകള്‍ മറുപടി തൊടുക്കുന്നത്.
സിഗ്നലും ബാറ്ററിയും ചതിക്കുന്നതു
മാത്രമാണ് ഞങ്ങള്‍ക്കിടയിലെ പ്രതിബന്ധങ്ങള്‍.
ഊണും ഉറക്കവും യാത്രയുമൊക്കെ
ഞങ്ങളുടെ കലപിലയാല്‍ സമൃദ്ധമാണ്.
വിരലുകളുടെ ഭാഷയാണ് ഹൃദയം
കൂടുതല്‍ മനസ്സിലാക്കുന്നത് എന്നു
തോന്നിത്തുടങ്ങിയിരിക്കുന്നു ഇപ്പോള്‍.

6 comments:

  1. സിഗ്നലും ബാറ്ററിയും കൂടി ചതിയ്ക്കാതിരുന്നെങ്കില്‍... അല്ലേ?

    നന്നായി, ചിന്തകള്‍!

    ReplyDelete
  2. ഇത് കറക്റ്റാണ്.. ആധുനിക പ്രണയം ഇങ്ങനെയുമാണ്.

    ReplyDelete
  3. @ ശ്രീയേട്ടന്‍.. തീര്‍ച്ചയായും :)
    @കുമാരേട്ടന്‍.. സത്യമാണ്. ഇനിയൊരു കുറിമാനത്തിനു കാത്തിരുന്നിട്ടു കാര്യമില്ല.
    @ Sujith.. ഹല്ല പിന്നെ...

    ReplyDelete
  4. മൊബൈല്‍ പൊട്ടിത്തെറിച്ച് മൂക്കിന്റെ അറ്റം പോയി എന്ന് കഴിഞ്ഞ ദിവസം സിന്‍ഹുവയില്‍ ഒരു വാര്‍ത്ത കണ്ടു. ചുമ്മാ ഓര്‍മിപ്പിച്ചതാ... എന്നെ ഒരു ദോഷൈകദൃക്കായി കാണരുതേ

    ReplyDelete
  5. വിരലുകളുടെ ഭാഷയാണ് ഹൃദയം

    ReplyDelete