ശ് ശ് ശ് ശ് ശ് മിണ്ടരുത്.
ഉം...അനങ്ങരുത്.
ഇച്ചീച്ചി.. അതെടുക്കരുത്.
ഹേയ് അവിടെ പോവരുത്.
അയ്യേ കിടക്കയില്‍ മൂത്രമൊഴിച്ചോ..?
മണ്ണ് തിന്നല്ലേ..
വായില്‍ വിരലിടല്ലെടാ കുട്ടാ...
സ്‌നേഹം ചാലിച്ചും അല്ലാതെയും
എത്രയെത്ര അരുതുകള്‍
കേട്ടാണു ഞാന്‍ വളര്‍ന്നത്.
എന്നാലിന്ന് കാലം മാറി.
സ്‌കൂളുകളിലും അനുഭവ പഠനം മുമ്പിലെത്തി.
എല്ലാം തൊട്ടറിയുന്നു കുരുന്നുകള്‍.
എന്നാലോ പഴയ അരുതുകള്‍ മാറിയോ?
വീടിന്റെ അകത്തളങ്ങളില്‍ നിങ്ങള്‍
കേള്‍ക്കുന്നുവോ അരുതുകള്‍...?
ശ് മോനൂ അതെടുക്കല്ലെടാ കുട്ടാ...
മണ്ണ് തിന്നല്ലേ..ചക്കരേ.
വായില്‍ വിരലിടല്ലെടാ കുട്ടാ...