നന്മയുടെ സ്പന്ദനം


ഇതൊരു യാത്രയാണ്. നാടുംനഗരവും കടന്ന് നന്മയുടെ വേരുകള്‍ തേടിയൊരു യാത്ര. ഹൃദയത്തിന്റെ ഉള്ളറകളില്‍ നന്മയുടെ വറ്റ് ബാക്കിയായവരെ തിരയുകയാണെവിടെയും. മനംകുളിര്‍പ്പിക്കുന്ന കാഴ്ചയൊരുക്കി പൂത്തുലഞ്ഞുനില്‍ക്കുന്ന വസന്തം പോലെ, കാതുകളില്‍ മാസ്മരിക ശബ്ദം പൊഴിക്കുന്ന സംഗീതം പോലെ നന്മയുടെ സ്പന്ദനം പേറുന്ന ഹൃദയത്തിനുടമകള്‍ ഈയുലകില്‍ ഇനിയുമേറെയുണ്ട്. എന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല, അവതേടിയുള്ള ഈ യാത്രയും.