ഇടുക്കി: വൃക്കരോഗത്തിന്റെ തീക്ഷ്ണതയും അതിന്റെ വേദനയും ചെറുപ്പത്തിലെ അറിഞ്ഞുതുടങ്ങിയതാണ് ജസ്റ്റിന്‍. ഏഴില്‍ പഠിക്കുമ്പോഴാണ് കുഞ്ഞുജസ്റ്റിനെ വൃക്കരോഗം ബാധിക്കുന്നത്. 2004ല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജില്‍ ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ രോഗം അതിന്റെ തീക്ഷ്ണത പ്രാപിച്ചു. മുഖം നീരുവന്നു വീര്‍ത്തു. ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവൃക്കകളും പ്രവര്‍ത്തനം മുടക്കി കഴിഞ്ഞിരുന്നു.
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലാണ് ജസ്റ്റിന്റെ വീട്. സാമ്പത്തിക ഞെരുക്കമുള്ള കുടുംബം ചികില്‍സാച്ചെലവിനായി കടംവാങ്ങിയും മറ്റും ആറുലക്ഷം രൂപ സമാഹരിച്ചു. വൃദ്ധയായ മാതാവ് വൃക്കകളിലൊന്നു മകനു നല്‍കി. തുടര്‍ച്ചയായ ഡയാലിസിസിനു ശേഷം മാറ്റിവച്ച വൃക്ക ജസ്റ്റിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മരുന്നുകളും ആശുപത്രിവാസവും തളര്‍ത്തിയ ശരീരവുമായി ജസ്റ്റിന്‍ കോളജില്‍ മടങ്ങിയെത്തി. പതറാത്ത മനസ്സുമായി ബിരുദപഠനം പൂര്‍ത്തിയാക്കി വൈകാതെ തന്നെ സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറുകയും ചെയ്തു. ചെന്നൈയിലും എറണാകുളത്തുമുള്ള കമ്പനികളില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് വീണ്ടും രോഗം മൂര്‍ച്ഛിക്കുന്നത്.
കൊച്ചിയിലെ പി.വി.എസ് ആശുപത്രിയില്‍ ആയിരുന്നു 2004ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇവിടെയെത്തി മാസംതോറും പരിശോധനയ്ക്കു വിധേയനാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട് ആശുപത്രിയിലെത്തുമ്പോഴാണ് മാറ്റിവച്ച വൃക്കയുടെ പ്രവര്‍ത്തനവും നിലച്ചതായി അറിയുന്നത്.
ആഴ്ചയില്‍ മൂന്നു വീതം ഡയാലിസിസ്, രക്തം കുറവായതിനാല്‍ അതിനുള്ള
ഇന്‍ജക്ഷന്‍ എന്നിവ വേണം. കൈ ഞരമ്പുകളിലൂടെ രക്തം കയറ്റാന്‍ കഴിയാത്തതു
കൊണ്ട് നെഞ്ചിലൂടെ ട്യൂബ് ഇട്ടാണ് ഡയാലിസിസ് നടത്തുന്നത്. ഓരോ പ്രാവശ്യവും
രണ്ടായിരം രൂപയാണ് ചെലവ്. ചികില്‍സയിനത്തില്‍ ഇതിനകം ഒന്നരലക്ഷം രൂപ
ചെലവായിക്കഴിഞ്ഞു. എട്ടുലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കും മരുന്നിനും
മറ്റാവശ്യങ്ങള്‍ക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്. വൃക്ക നല്‍കാന്‍
ബന്ധുവായ സ്ത്രീ സന്നദ്ധയാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയായി. ഇനി
ശസ്ത്രക്രിയയ്ക്കാവശ്യമായ പണം കണെ്ടത്തണം. ഈ പണമത്രയും
കണെ്ടത്താനാവില്ലെങ്കിലും ആകെയുള്ള കിടപ്പാടം വില്‍ക്കാനാണ് തീരുമാനം. 70
പിന്നിട്ട അച്ഛനും 60 കഴിഞ്ഞ അമ്മയുമാണ് ജസ്റ്റിനുള്ളത്. വിധിയോടു
പൊരുതാന്‍ 31കാരനായ ജസ്റ്റിനും സന്നദ്ധനാണ്.