ചിതരിച്ച ഓര്‍മകളുടെ ഭാണ്ഡം പേറി
യാത്ര തുടരട്ടെ ഞാന്‍..
പൊയ്‌മുഖങ്ങള്‍ ചൊല്ലിയ കഥകളില്‍
നെഞ്ഞ് പൊള്ളിയതോര്‍മകളില്‍
സംസ്‌കരിച്ചെടുക്കണം.
ശൈശവം, ബാല്യം, കൗമാരം, യൗവ്വനം
പടിയിറങ്ങുകയാണ് വിടപറയാതെ.
അക്ഷരങ്ങള്‍ ചൊല്ലിത്തന്നതും പഠിച്ചതും
പുസ്‌തകസഞ്ചിയുമേഞ്ചി വഴിത്താരകള്‍
നടന്നകന്നതും ഓര്‍മ മങ്ങാതെ....
സൗഹൃദങ്ങള്‍ ഉയര്‍ത്തിയ ആദര്‍ശങ്ങള്‍
അപ്രത്യക്ഷമായത് എപ്പോഴെന്ന
ചോദ്യം അര്‍ത്ഥശൂന്യമാണ്.
കാലം പടിയിറങ്ങുന്നത് അത്തരം
ജാഡകള്‍ക്ക് വിടപറയാനുള്ള
അനിവാര്യതകള്‍ക്കാണ്.
എങ്കിലും ഓര്‍മ അന്യമാവാതിരിക്കട്ടെ
ചിതലരിച്ചതെങ്കിലും ചില മിന്നലാട്ടങ്ങള്‍
നാളെകള്‍ക്കതു മതി...ഒരു സ്‌പന്ദനം,
പിറുപിറുക്കല്‍, ഒരു പുഞ്ചിരി.....അങ്ങിനെ....
Tuesday, April 29, 2008
Wednesday, April 9, 2008
ഓര്‍മ
ഓര്‍മ.....നഴ്‌സറി ജീവിതം മുതലുണ്ട്. ബാല്യകാലത്തിന്റെ കുറുമ്പുകളിലും സൗഭാഗ്യങ്ങളിലും....സ്‌കൂള്‍ജീവിതത്തിലേക്കു യാത്ര നീണ്ടപ്പോള്‍ പുതിയ സൗഹൃദങ്ങള്‍..പുതിയ മുഖങ്ങള്‍, കഥകള്‍...കൗമാരം സമ്മാനിച്ച പ്രണയങ്ങളും...വിരഹങ്ങളും....കാലം മുന്നോട്ടു പൊയ്‌ക്കോണ്ടേയിരുന്നു.മാറ്റങ്ങള്‍ക്കു വിധേയനായി ഞാനും..ചങ്ങാതിമാര്‍ വിടപറയുന്ന ഹൈസ്‌കൂള്‍ ജീവിതത്തിന്റെ ആണ്ടൊടുക്കം..മാര്‍ച്ചിന്റെ വല്ലാത്ത ചൂടില്‍ നിറംപിടിച്ച ഓര്‍മത്താളുകളില്‍ കണ്ണീരിന്റെ നനവണിഞ്ഞ അക്ഷരങ്ങള്‍ വിതറി, കണ്ടുമുട്ടലുകള്‍ക്ക് വാക്കു കൊടുത്തു അകന്നുകൊണ്ടേയിരുന്നു....പ്ലസ്‌ടു കൂടുതല്‍ പക്വമായ സൗഹൃദങ്ങളും ചിന്തകളും പകര്‍ന്നപ്പോള്‍.....രണ്ടുവര്‍ഷത്തിന്റെ അടിച്ചുപൊളിയില്‍ ലഭിച്ചതു കുറച്ചുകൂടി ഗാഢമായ ബന്ധങ്ങളാണ്..അവ തുടര്‍ന്നു ബിരുദത്തിന്റെ കൂട്ടുകാരനാവാന്‍ യാത്ര തുടങ്ങിയപ്പോള്‍ വീണ്ടും പുതിയ മുഖങ്ങള്‍, വിശേഷങ്ങള്‍....പങ്കുവയ്‌ക്കലുകള്‍ക്ക് അറുതി വരാതെ ഞാന്‍..അവിടെയും .....വേര്‍പിരിയലുകള്‍ സത്യമാണ്....ഓര്‍മകളില്‍ അവ നിറഞ്ഞു നില്‍ക്കുക എന്നത് അനുഗ്രഹവും....ഓര്‍മകള്‍ കുറിച്ചുവയ്‌ക്കലുകള്‍ക്കു വഴിമാറുമ്പോള്‍ കുറേക്കൂടി സന്തോഷം നുകരുന്നു ഞാന്‍...ഓര്‍മകള്‍ നിറംപകര്‍ന്നിരുന്നെങ്കില്‍...പ്രാര്‍ഥനയാണ്
Subscribe to:
Posts (Atom)