ചിതരിച്ച ഓര്‍മകളുടെ ഭാണ്ഡം പേറി
യാത്ര തുടരട്ടെ ഞാന്‍..
പൊയ്‌മുഖങ്ങള്‍ ചൊല്ലിയ കഥകളില്‍
നെഞ്ഞ് പൊള്ളിയതോര്‍മകളില്‍
സംസ്‌കരിച്ചെടുക്കണം.
ശൈശവം, ബാല്യം, കൗമാരം, യൗവ്വനം
പടിയിറങ്ങുകയാണ് വിടപറയാതെ.
അക്ഷരങ്ങള്‍ ചൊല്ലിത്തന്നതും പഠിച്ചതും
പുസ്‌തകസഞ്ചിയുമേഞ്ചി വഴിത്താരകള്‍
നടന്നകന്നതും ഓര്‍മ മങ്ങാതെ....
സൗഹൃദങ്ങള്‍ ഉയര്‍ത്തിയ ആദര്‍ശങ്ങള്‍
അപ്രത്യക്ഷമായത് എപ്പോഴെന്ന
ചോദ്യം അര്‍ത്ഥശൂന്യമാണ്.
കാലം പടിയിറങ്ങുന്നത് അത്തരം
ജാഡകള്‍ക്ക് വിടപറയാനുള്ള
അനിവാര്യതകള്‍ക്കാണ്.
എങ്കിലും ഓര്‍മ അന്യമാവാതിരിക്കട്ടെ
ചിതലരിച്ചതെങ്കിലും ചില മിന്നലാട്ടങ്ങള്‍
നാളെകള്‍ക്കതു മതി...ഒരു സ്‌പന്ദനം,
പിറുപിറുക്കല്‍, ഒരു പുഞ്ചിരി.....അങ്ങിനെ....
akshara thettukal illaahtaakkaan sremikkua (njaanum ottum moasham allaa tto ) kooduthal kooduthal ezhuthuka
ReplyDeleteoh sure shooting star. thanks 4 ur advice
ReplyDeleteഒരു പുഞ്ചിരി :)
ReplyDeleteplease remove the word verification . that will be easy to comment
കിച്ചു & ചിന്നു, ദാ word verification remove ചെയ്‌തുകഴിഞ്ഞു..സന്ദര്‍ശിച്ചതിനും കമന്റിയതിനും നന്ദി
ReplyDeleteGood!!!!!!
ReplyDelete