Friday, October 9, 2009

ലൗ ജിഹാദി!!!!!


പണ്ട് പ്രണയത്തിനു മതവും ജാതിയുമില്ലായിരുന്നു.
കണ്ണും കാതുമില്ലായിരുന്നു.
ആര്‍ക്കും ആരെയും പ്രണയിക്കാം.
വിശുദ്ധപ്രണയത്തിനൊടുവില്‍
ഒന്നിച്ചൊന്നായൊരു സ്വപ്‌നജീവിതവും.
എന്നാലിന്ന് എല്ലാം കീഴ്‌മേല്‍
മറിഞ്ഞിരിക്കുന്നു.
കണ്ണും കാതുമായി മാധ്യമസുഹൃത്തുക്കളുണ്ട്.
പ്രണയത്തിനു ദിവസവേതനം പറ്റുന്ന
റോമിയോമാരുണ്ടെന്ന സന്ദേഹവുമായി
നീതിപീഠങ്ങളുമുണ്ട്.
അതിനാല്‍ മതവും ജാതിയും നോക്കി
മാത്രമൊരു പ്രണയത്തെക്കുറിച്ച് ചിന്തിക്കാം.
വെറുതെയെന്തിന് ലൗ ജിഹാദിയാവണം???

2 comments:

  1. ലവ് തന്നെ പണ്ടൊരു ജിഹാദ് ആയിരുന്നു........
    ഓരോ വാക്കിന്റെയും അര്‍ത്ഥം ഇന്നു എത്ര മലിനപ്പെട്ടിരിക്കുന്നു...........

    ReplyDelete
  2. പ്രണയത്തിനു ജാതിയും മതവും എന്നും ഉണ്ടായിരുന്നു...
    പണ്ട് ഇപ്പൊ ഇള്ളത്ര മാധ്യമ സുഹൃതാക്കള്‍ ഇല്ലാരുന്നു...അല്ലെ??

    ReplyDelete