സ്വാതന്ത്ര്യദിനം ആഘോഷിക്കണ്ടേ?
ചോദ്യം ഇളയമകന്റേതാണ്.
കഴിഞ്ഞദിവസം വാങ്ങിനല്‍കിയ
ത്രിവര്‍ണ പതാകയുടെ കുഞ്ഞുപതിപ്പുട്ട് കൈയില്‍.
ചോദ്യം കേട്ടപ്പോഴാണ് ബോധം വീണത്.
ദൂരദര്‍ശന്‍ ചാനല്‍ ട്യൂണ്‍ ചെയ്തു,
ചെങ്കോട്ടയിലെ വര്‍ണസഞ്ചാരങ്ങളില്‍
കണ്ണുനട്ട് ഒരേയിരിപ്പായിരുന്നു പിന്നെ.
വാമഭാഗം കൊണ്ടുവച്ച പ്രഭാതഭക്ഷണം
ടിവിയില്‍ നിന്നു കണ്ണുപറിക്കാതെ ശാപ്പിട്ടു.
അച്ഛാ മിഠായി, മക്കളുടെ കോറസ്...
ങാ.. ഇനി മധുരവിതരണം വേണ്ടതുണ്ട്.
പണ്ടെന്നോ അങ്ങനെയൊരു പതിവുണ്ടായിരുന്നു.
വീട്ടിലെല്ലാം പരതിയിട്ടും നിരാശമാത്രം.
ഒടുവില്‍ ടിവി കാഴ്ചയില്‍ നിന്നു കണ്ണുപറിച്ച്
അങ്ങാടിവരെയിറങ്ങി, ഭാര്യക്കും മക്കള്‍ക്കുമുള്ള
മഞ്ചിന്റെ ചോക്ലേറ്റും വാങ്ങി അതിവേഗം മടങ്ങി.
ഇനി അടുത്തവര്‍ഷം ആഗസ്ത് 15ന്
ഇതുപോലെ ആഘോഷിക്കണമെന്ന്
വീട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കി
ഞാന്‍ ഉച്ചയുറക്കത്തിലേക്ക് ഉരുണ്ടുകയറി.