Saturday, November 8, 2008

തീവ്രവാദി!

നാവ്‌ മടിച്ചു-പേര്‌ പറയാന്‍!
കാല്‌ ചലനം നിര്‍ത്തി-പള്ളിയില്‍ പോവാന്‍!
താടി ഞാന്‍ നീട്ടിയില്ല!
വിശുദ്ധ ഖുര്‍ആന്‍ തട്ടിന്‍പുറത്തുപേക്ഷിച്ചു!
മുണ്ട്‌ ഇടത്തോട്ടുടുക്കുന്നത്‌ മനപ്പൂര്‍വം മറന്നു!
നെറ്റിയിലെ നിസ്‌കാരതഴമ്പ്‌ കളയാന്‍
മരുന്നുകള്‍ പലതും തേടി!
സഹോദരന്‌ സലാം പറയുന്നത്‌ ഒഴിവാക്കി!
വെറുതെയെന്തിന്‌ തീവ്രവാദിയെന്ന
വിശേഷണം തേടണം? വെറുതെയെന്തിന്‌
അഴികള്‍ എണ്ണണം? വെറുതെയെന്തിന്‌
രാജ്യദ്രോഹിയാവണം?
ചോദ്യങ്ങളിനിയും ബാക്കി..
ഉത്തരം പക്ഷേ
കിട്ടേണ്ടതില്ല; കാരണം എന്നേ ഞാന്‍
മുദ്ര ചാര്‍ത്തപ്പെട്ട തീവ്രവാദിയാണ്‌.

9 comments:

  1. ഇപ്പോ, ഞാന്‍ ബ്ലൊഗ്ഗിംഗും നിറുത്തി. വെറുതെ എന്തിന്ന് തീവ്രവാദി പട്ടം ചാര്‍ത്തി കിട്ടണം ?...
    സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പിടിയില്‍, തീവ്രവാദ ബന്ധം സംശയിക്കുന്നു എന്ന്, നമ്മുടെ സ്വന്തം മാത്ര്ഭൂമിയിലും മനോരമയില്‍ വരുത്തുന്നതില്‍ ഇപ്പോ അത്രക്ക്‌ താല്‍പര്യം ഇല്ലാത്തത്‌ കോണ്ടാണ്‌ ഇത്ര കടുത്ത ഒരു തീരുമാനം എടുത്തത്‌.

    ReplyDelete
  2. അതേ, എന്തിന് വെറുതെ രാജ്യദ്രോഹിയെന്ന് പറയിപ്പിക്കുന്നു.

    ReplyDelete
  3. മുസ്ലീം പേരുകാര്‍ സൂക്ഷിക്കുക. ചുരുങ്ങിയ പക്ഷം നാലാള്‍ കേള്‍ക്കെ തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് രാജ്യസ്നേഹം പ്രകടിപ്പിക്കുക. പറ്റുമെങ്കില്‍ ഒരു ചന്ദനക്കുറിയും തൊടുക. കാവിചുറ്റിയ ബോംബാണെങ്കിലത് രാജ്യത്തോടുള്ള സ്നേഹം കൊണ്ട് പൊട്ടിക്കുന്നതാണ്.

    ReplyDelete
  4. അയ്യോ, ഞാന്‍ മുസ്ലീമല്ലേ... ഹിന്ദുവാണെ.. ;)

    ReplyDelete
  5. ഞാനൊരു തീവ്രവാദിയല്ല.
    :)
    ഇതിലെ അവസാന വരി നന്നായി
    മുദ്ര ചാര്‍ത്തപെട്ട് തീവ്രവാദി.

    ReplyDelete
  6. താടി വെച്ച് പാസ്പോര്‍ട്ടിനു ഫോട്ടോയെടുക്കാന്‍ പറ്റീല്ലന്ന് എന്റെയൊരു സ്നേഹിതന്‍ പറഞ്ഞിരുന്നു

    ReplyDelete
  7. ന്യൂനപക്ഷം വരുന്ന തല തിരഞ്ഞവരുടെ
    (മത തീവ്രവാദികള്‍ എന്നല്ല അത്തരം ആളുകളെ വിളിക്കേണ്ടത് ക്രിമിനലുകള്‍ എന്നാണ്...!) പേരില്‍ ഭൂരിപക്ഷ ഇന്ത്യന്‍ മുസ്ലിമിനെ താറടിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് എങ്ങനെയാണ് സ്വരാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നും
    രാജ്യത്തിന്നായി പൊരുതി മരിക്കുന്നത് നല്ലതാണെന്നും മതം പഠിപ്പിക്കുന്നുന്ടെന്നു പറഞ്ഞു കൊടുക്കുക..?!

    ReplyDelete
  8. തന്നെ തന്നെ.താടിയെന്ന സാധനം കാന്തപ്പൊടി പോലെ ഇത്തിരിയേ ഉള്ളൂവെങ്കിലും എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ സമയത്തും മറ്റും ചിലരുടെ മുന വെച്ച നോട്ടം കാണുമ്പോള്‍ ഉള്ളില്‍ ഒരു കാളല്‍ ഉണ്ടാകാറുണ്ട്.മുദ്ര ചാര്‍ത്തപ്പെട്ട് പോയില്ലേ.അനുഭവിക്കുക തന്നെ.

    ReplyDelete