ചിലന്തിവല
ഓര്‍മ ചിലന്തിവലപോലെയാണ്
അഴിക്കുംതോറും അതു
പിണഞ്ഞുകൊണ്ടേയിരിക്കും.
നിലനില്‍പ്പിന്റെ നൂല്‍പ്പാലമാണത്.
ആ വലയിലൂറുന്നതാവട്ടെ ഇന്നലെകളും.
കെട്ടുപിണഞ്ഞുകിടക്കുന്ന ഓര്‍മകളെ
ഉണര്‍ത്തുക പലപ്പോഴും അപ്രാപ്യമാണ്.
ചിലപ്പോള്‍ നാമറിയാതെ അവ ചാരത്തണയും
ചിലപ്പോള്‍ എത്രകൊതിച്ചാലും കിട്ടുകയുമില്ല.
ബോധമണ്ഡലങ്ങളിലൊക്കെ
തലങ്ങുംവിലങ്ങും വലക്കണ്ണികളാണ്.
അപായക്കെണിയൊരുക്കി
കാത്തിരിക്കുകയാണ് ചിലന്തി,
ഇരകുടുങ്ങാതെ
അതിന്റെ വിശപ്പാറില്ലല്ലോ...
ഓര്‍മകളില്‍ ഇരകുടുക്കാന്‍
ജാഗരൂഗനായി കാത്തിരിക്കട്ടെ
ഞാനും, ഒരു ചിലന്തിയായി.
ആയ്...
ReplyDeleteവക്ക്
good work
ReplyDeleteഞാന്‍ കരുതി നീ സില്‍വിയാപ്ലാത്തിനെക്കുറിച്ച് കവിത എഴുതീന്ന്..
ReplyDeleteനോക്കിയപ്പോള്‍ അല്ലേ മനസ്സിലായത്... ചിലന്തിയെക്കുറിച്ച്..ഉൗൗൗൗൗൗപസ്....
മെസ്സിലെ ചിലന്തിയാണോ ഇത്രമേല്‍ റൊമാന്റിക്...
ഇനിയുള്ള വഴികള്‍ക്ക് വിഘ്‌നമാകാതിരിക്കട്ടെ ഓര്‍മകളുടെ ചിലന്തിവലകള്‍ ...............ആശംസകള്‍
ReplyDeleteകാത്തിരുന്നിട്ടും ഇരയെ കിട്ടാതതിനെക്കാള്‍ കഷ്ടമാണ് ,
ReplyDeleteസ്വന്തം വലയില്‍ കുടുങ്ങേണ്ടി വരുന്നത്!............
nalla chithram...
ReplyDelete