Saturday, November 13, 2010

റിസര്‍വേഷന്‍


നരവീണ നരനപൂര്‍വമാവുന്ന കാലം.
പിഴുതെറിഞ്ഞും ചായമടിച്ചും
പ്രായത്തെ വെല്ലാന്‍ തീവ്രശ്രമങ്ങള്‍.
നര മാത്രമല്ല, ചുളിവും മാറ്റിക്കൊടുക്കാമെന്ന്
പത്രത്താളുകളില്‍ പരസ്യം.
'ഉറക്കമില്ലാത്ത' രാത്രികള്‍ സമ്മാനമെന്ന
മരുന്നുകൂട്ടിന്റെ പെട്ടിക്കോളം വിളംബരം വേറെയും.
പരീക്ഷണങ്ങള്‍ക്ക് സ്വയം ഗിനിപ്പന്നികളും
പിന്നീട് മൗനികളുമാവുന്ന 'യുവത'.
വൃദ്ധരെന്നൊരു റിസര്‍വേഷന്‍ ബസ്സില്‍,
ആപ്പീസുകളിലും ആശുപത്രികളിലും
വഴിമാറിത്തരുന്ന ക്യൂവുകള്‍.
പൊതുചടങ്ങുകളിലും കല്യാണവീട്ടിലും
കിട്ടുന്ന മുന്തിയ പരിഗണന.
പക്ഷേ, ഇനിയങ്ങോട്ട് വാര്‍ധക്യമില്ലെങ്കില്‍
ഈ റിസര്‍വേഷനുകള്‍ എന്തു ചെയ്യും നാം.

6 comments:

  1. ആ പടം പുലിയാണു കെട്ടോ എവിടന്നു കിട്ടി. കവിത പിന്നെ പറയാനില്ല.

    ReplyDelete
  2. എനിക്കിത് വായിച്ചിട്ട് എന്തൊക്കെയോ മനസ്സിലായി....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete