Monday, January 3, 2011
പോയവര്‍ഷം
തിരക്കായിരുന്നു 365 ദിവസവും.
ആഘോഷങ്ങള്‍ക്ക് സമയം തികഞ്ഞിരുന്നില്ല,
ചില ദിവസങ്ങള്‍ക്ക് മണിക്കൂറുകള്‍
കുറവെന്നു വരെ സംശയം.
വാതോരാത്ത കൊച്ചുവര്‍ത്തമാനം,
ഇടമുറിയാത്ത പൈങ്കിളി വായന,
ഇടത്തുംവലത്തുമായി കാതുകള്‍ ചൂടിന്റെ
നോവറിഞ്ഞപ്പോഴാണ് സംസാരത്തിന്റെ
രസച്ചരടഴിച്ചുവച്ചു ഫോണിനു വിശ്രമം കൊടുത്തത്.
പക്ഷേ...
ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു വയസ്സുകുറച്ചും
ജീവന്റെ പ്രായം ഒന്നുകൂട്ടിയും
പടിയിറങ്ങിയ വര്‍ഷത്തെക്കുറിച്ച്
വിലയിരുത്താനെടുത്ത അഞ്ചുമിനിറ്റ്
എന്നെ നിരാശനാക്കുന്നതിനധികമായിരുന്നു.
മാറ്റുകൂടാത്ത കുടുംബ, സുഹൃദ്ബന്ധങ്ങള്‍...
കല്യാണം, ജനനം, മരണം, ഗൃഹപ്രവേശം...
സാധ്യതകളേറെയായിരുന്നു വേണ്ടപ്പെട്ടവരുടെ
വീടുകള്‍തോറുമൊരു യാത്രപോവാന്‍.
മാറ്റിവയ്ക്കാവുന്ന ജോലിത്തിരക്കും
ഒന്നിനും മനസ്സില്ലെന്ന മനസ്സുമാണ്
പോയവര്‍ഷത്തിലും എന്നെ മടിയനാക്കിയത്.
ആരെയും അകമഴിഞ്ഞ് അഭിനന്ദിക്കാനും അര്‍ഹിക്കുന്ന
വിലനല്‍കാനും ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
അസൂയ പകരാത്ത ചിന്തകള്‍ എന്റെ ഹൃത്തില്‍
ഇനിയുമേറെ പിറക്കാനുണ്ട്.
വിധിപ്പുസ്തകത്തില്‍ നാളെകളിനിയുമെനിക്കായി
ബാക്കിയുണ്ടെങ്കില്‍ സഹജീവികള്‍ക്ക്
പകരണം മധുരമൂറുന്നയൊരു പുഞ്ചിരി,
മനംകുളിര്‍പ്പിക്കുന്ന സ്‌നേഹാന്വേഷണം,
അവശതയിലും ബലം പകരുന്ന കൈത്താങ്ങ്,
ബന്ധങ്ങള്‍ക്ക് ഊഷ്മളത പകരുന്ന സന്ദര്‍ശനങ്ങള്‍...
പുതുവര്‍ഷത്തിലും ആഗ്രഹങ്ങള്‍ക്ക്
അവധി നല്‍കുന്നില്ല ഞാന്‍...
Subscribe to:
Post Comments (Atom)
nice. we should not give up hope. we all must dream for a better tomorrow. wish you good luck
ReplyDelete