പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*,
ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്റെ
ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു
വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.
ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്
സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍
നീ എന്തു വേദനിച്ചിരിക്കും?
തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍
ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.
അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന
അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും
ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും
ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്
ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍
ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും
പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...
കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരയണയുന്നതും
മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ
നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.
തലച്ചോറിലെ രക്തസ്രാവവുമായി
വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍
നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു
എന്റെ ചിന്ത.
സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും
ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും
നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്
ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.
നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ
നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.
അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും
ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.
നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം
അക്രമിയോടുള്ള അടങ്ങാത്ത പകയുമീ
സമൂഹത്തിന് കൈമാറുക, നാളെയൊരു
പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...
* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത സൗമ്യ.
nanum anicherunu a alikatuna pakail
ReplyDeleteആ മനുഷ്യപിശാചിനെ പൊതുജനത്തിന് വിട്ട് തരൂ...നിയമം നടപ്പിലാക്കാന്‍ - ഇത് എന്റെ രോഷം
ReplyDeleteഇവന്‍ ഇനിയൊരിക്കലും പുറം ലോകം കാനരുത്, ഒന്നുകില്‍ അവനിക്ക് നിയമം വധശിക്ഷ നല്‍ കുക, അല്ലെങ്കില്‍ (ഇതെഴുതുമ്പോള്‍ എനിക്ക് തലകറക്കമനുഭവപ്പെടുന്നു) കലിയടങ്ങാത്ത മാലോകറ്‍ക്കുമുമ്പിലേക്കവനെ ഏറിഞ്ഞു തരിക.....ഞങ്ങളൊന്നു കൊന്നോട്ടെയവനെ, ഞങ്ങളുടെ കലിയടക്കട്ടെ, അവണ്റ്റെ ചൊരക്കുവേണ്ടി ദാഹിക്കുന്ന ഒരുപറ്റം മനുഷ്യമക്കളുണ്ടിവിടെ.....
ReplyDeleteniyamam ethra valiya sixa koduthalum oru penkidavinte jeevanu pakaramavilla athorikalum. enkilum aa nikrishta jeeviye kolluka, allenkil kollathe kolluka, penkidavinte nombarathinte oramsamenkilum ariyate avanum.
ReplyDeletepeedanathinu irayakendi varunna oro sthreekumoppam sahathapathode alla, dhairyathode chernu nilkam.
vaakkukal kathunnu aa theeyil namukk aa ottakayyane kathikkaam ....kalakki sahodara ninte varikal jwalikkunnu...njan ee varikal edukkunnu with ur permission
ReplyDeleteGood lines on a bad headline of last week.
ReplyDeletewell said......
ReplyDeleteHi... Don't know whether you remember me. But i do remember you very well as you were one among the first strangers to comment on my blog and support me with suggestions. In fact, when i started that blog, i had no idea of continuing with blogging. But now, on successfully reaching the twenty third post & looking back, i just wanted to mention a word of acknowledgement to you, from deep within, for supporting me...
THANK YOU SO MUCH :)
Regards
aNU
സൗമ്യയുടെ ഓര്‍മ്മകള്‍ വീണ്ടും പൊള്ളിക്കുന്നു.ഉള്ളിലെ കനല്‍ കെടാതെ സൂക്ഷിക്കുക.ആശംസകള്‍
ReplyDelete