Saturday, September 6, 2008

ശത്രു രാജാവിന്റെ കഴുത്തുവെട്ടിയ ജാള്യം



ഒരിടത്തൊരു രാജാവുണ്ടായിരുന്നു.
രാജാവിനൊരു സുന്ദരിയായ മകളും.
ആ രാജകുമാരി എന്റെ ഭാര്യയായിരുന്നു.
ഞങ്ങള്‍ക്ക്‌ സുന്ദരന്മാരും സുന്ദരികളുമായ നൂറുമക്കളും.
അങ്ങനെ ഒരുനാള്‍ ഞങ്ങളുടെ രാജ്യത്തേക്ക്‌
അയല്‍രാജ്യത്തെ രാജാവ്‌ യുദ്ധത്തിനു വന്നു.
ഞാന്‍ പടച്ചട്ടയണിഞ്ഞ്‌ യുദ്ധക്കളത്തിലിറങ്ങി.
വാളെടുത്ത്‌ ശത്രുരാജാവിന്റെ നേര്‍ക്ക്‌ ആഞ്ഞുവീശി. അയ്യോോോോോോോോോോോ
അലര്‍ച്ച കേട്ട്‌ പടയാളികള്‍ പരിഭ്രാന്തരായി.
യുദ്ധക്കളം കിടുങ്ങി..............
പിന്നെ പടയാളികള്‍ ചിതറിയോടുന്ന ശബ്ദം മാത്രം.
ഞാന്‍ ഞെട്ടിയുണര്‍ന്നു. മുറിയില്‍ നിറയെ
ആളുകള്‍.
അരികില്‍ കിടന്ന ജ്യേഷ്ടന്‍ നെഞ്ചുതിരുമ്മുന്നു.
അമ്മ കുടിക്കാന്‍ വെള്ളം കൊടുക്കുന്നു.
അച്ഛനും പെങ്ങളും എന്നെ തുറിച്ചുനോക്കുന്നു.
വാളുവീശിയ ജാള്യതയില്‍ ഞാന്‍ വീണ്ടും
പുതപ്പിനടിയിലേക്ക്‌ ചൂളിക്കൂടി.


ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍

3 comments:

  1. വാളുവീശിയ ജാള്യതയില്‍ ഞാന്‍ വീണ്ടും
    പുതപ്പിനടിയിലേക്ക്‌ ചൂളിക്കൂടി.

    ReplyDelete
  2. മോനെ ഇതു ഭയങ്കരം !
    മറ്റാരുടേയോ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍ അതും സ്വന്തം കമ്പനിയുടെ ലെബലൊട്ടിച്ച്‌ പുറത്തിറക്കാന്‍ നിന്നേക്കാള്‍ വിദഗ്‌ധന്‍ ആരുമില്ല....
    ഗുരോ .........
    നമോവാകം................
    സമ്മതിച്ചളിയാ................
    ഇങ്ങള്‌ മന്ത്രിയാകും...................
    കട്ടായം......................................

    ReplyDelete