കണിശക്കാരന്‍ മാഷിന്റെ വേഷത്തില്‍
പച്ചിലകളെ കരുണയില്ലാതെ ശിക്ഷിച്ച്,
അരിസാമാനങ്ങള്‍ വില്‍ക്കുന്ന
അയലത്തെ കടക്കാരനെ അനുകരിച്ച്,
പിന്നെ ചിരട്ടപ്പാത്രത്തില്‍ സദ്യയൊരുക്കി
അച്ഛനുമമ്മയും കളിക്കുമ്പോളും
പറ്റുമെങ്കില്‍ അന്നുതന്നെ യൗവനംപൂകാനുള്ള
കൊതിയാണുണ്ടായിരുന്നത്.
ഇന്ന് എത്തിയിടത്തോളം വച്ചുനോക്കുമ്പോള്‍
കൈവിട്ട ബാല്യം തിരികെപിടിക്കാന്‍
കഴിഞ്ഞിരുന്നെങ്കിലെന്നുമാത്രമാണു ചിന്ത.
No comments:
Post a Comment